19കാരിയായ നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍;

19കാരിയായ നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍;

19കാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. തേവര്‍മണി അയ്യപ്പന്‍പാറ സുധാകരന്റെ ഭാര്യ സുവര്‍ണയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആറു മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.

രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലര്‍ച്ചെ രണ്ടിനു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് ഇന്‍സ്പെക്ടര്‍ എ.ദീപകുമാര്‍ പറഞ്ഞു.

ഇതിനു മുന്‍പും രണ്ടു തവണ സുവര്‍ണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവര്‍ണ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

തൂങ്ങിമരിച്ചതാണെന്നും ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവര്‍ണയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3