64-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു.

ജോൺ ബാറ്റിസ്റ്റ് അഞ്ച് അവാർഡുകൾ നേടി. അദ്ദേഹത്തിന്റെ "വി ആർ " ആണ് ആൽബം ഓഫ് ദി ഇയർ. 19 കാരിയായ പോപ്പ് സെൻസേഷൻ ഒലിവിയ റോഡ്രിഗോ മികച്ച പുതിയ ആർട്ടിസ്റ്റും മികച്ച പോപ്പ് വോക്കൽ ആൽബവും ഉൾപ്പെടെ മൂന്ന് അവാർഡുകൾ നേടി.

64-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു.

64-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. "ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്" എന്ന ബാൻഡിന്റെ ലീഡറായ ജോൺ ബാറ്റിസ്റ്റ് അഞ്ച് അവാർഡുകൾ നേടി. അദ്ദേഹത്തിന്റെ "വി ആർ " ആണ് ആൽബം ഓഫ് ദി ഇയർ. 19 കാരിയായ പോപ്പ് സെൻസേഷൻ ഒലിവിയ റോഡ്രിഗോ മികച്ച പുതിയ ആർട്ടിസ്റ്റും മികച്ച പോപ്പ് വോക്കൽ ആൽബവും ഉൾപ്പെടെ മൂന്ന് അവാർഡുകൾ നേടി.ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി സഹായം അഭ്യർത്ഥിച്ചുകൊണ്ട് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് കരഘോഷങ്ങളോടെയാണ് പ്രേക്ഷകർ എതിരേറ്റത്. തുടർന്ന് ഉക്രൈനിന് ഐക്യദാര്ട്യം പ്രഖ്യപിച്ച് ജോൺ ലെജൻഡ് തന്റെ "ഫ്രീ" എന്ന ഗാനം അവതരിപ്പിച്ചു.

മാർച്ച് അവസാനത്തിൽ മരിച്ച ഫൂ ഫൈറ്റേഴ്‌സിന്റെ ഡ്രമ്മറായ ടെയ്‌ലർ ഹോക്കിൻസിനെ ഷോ അനുസ്മരിച്ചു. സ്റ്റീഫൻ സോൻഡ്‌ഹൈമിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി സിന്തിയ എറിവോ, ലെസ്ലി ഒഡോം ജൂനിയർ, ബെൻ പ്ലാറ്റ്, റേച്ചൽ സെഗ്ലർ എന്നിവരാണ് അനുസ്മരണം നടത്തിയത്.

റോഡ്രിഗോ, ബിടിഎസ്, ലിൽ നാസ് എക്സ്, സിൽക്ക് സോണിക്, ബില്ലി എലിഷ്, ജെ ബാൽവിൻ, കാരി അണ്ടർവുഡ്, ലേഡി ഗാഗ തുടങ്ങിയവർ  പങ്കെടുത്തു. ലാസ് വെഗാസിലെ എംജിഎം ഗ്രാൻഡ് ഗാർഡൻ അരീനയിൽ  ആദ്യമായി  നടന്ന ഷോ എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ ഗ്രാമ്മിക്ക്. ട്രെവർ നോഹ അവതാരകനായി തിരിച്ചെത്തി. ടെലികാസ്റ്റിന് മുമ്പ് നടന്ന പ്രീമിയർ ചടങ്ങിലാണ് ബഹുഭൂരിപക്ഷം അവാർഡുകളും സമ്മാനിച്ചത്.