റോഡിലൂടെ സൈക്കിള്‍ ഓടിച്ചതിന് 12 വയസുള്ള കുട്ടിയെ മര്‍ദ്ദിച്ചതായി പരാതി

കോമ്ബയാര്‍ ബ്ലോക്ക് നമ്ബര്‍ 727-ല്‍ സന്തോഷിന്റെ മകന്‍ ശരത്തിനെയാണ് സന്തോഷ് എന്നയാള്‍ ത‌ടഞ്ഞനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്

റോഡിലൂടെ സൈക്കിള്‍ ഓടിച്ചതിന് 12 വയസുള്ള കുട്ടിയെ മര്‍ദ്ദിച്ചതായി പരാതി

നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിള്‍ ഓടിച്ചതിന് 12 വയസുള്ള കുട്ടിയെ മര്‍ദ്ദിച്ചതായി പരാതി. അയല്‍വാസി കുട്ടിയെ സൈക്കിളില്‍ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കോമ്ബയാര്‍ ബ്ലോക്ക് നമ്ബര്‍ 727-ല്‍ സന്തോഷിന്റെ മകന്‍ ശരത്തിനെയാണ് സന്തോഷ് എന്നയാള്‍ ത‌ടഞ്ഞനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്. സന്തോഷിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ ഓടിക്കാന്‍ അനുവാദമില്ലെന്ന് പറഞ്ഞ് സൈക്കിളില്‍ നിന്ന് തള്ളിയിടുക‌യായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ശരത്തിന്റെ കൈയ്ക്കും കാലിനും പിടിച്ച്‌ കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ മദ്യലഹരിയിലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് സംശയമുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ മൊഴിപ്രകാരം കേസെടുത്തായി നെടുങ്കണ്ടം സിഐ അറിയിച്ചു.