ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ്‌ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

കോയമ്പത്തൂരിലെ ഒരു വീട്ടിലാണ് ഇയാള്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡനത്തിനിരയാക്കിയത്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ്‌ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം  : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കാർത്തികപ്പള്ളി കുമാരപുരം നോർത്ത് തോണിക്കടവ് സ്വദേശി രാജേഷ് (38) ആണ് പിടിയിലായത്. ഏപ്രില്‍ 26 നാണ് പരീക്ഷയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് പ്ലസ്‌ ടു വിദ്യാര്‍ഥി വീട്ടില്‍ നിന്നിറങ്ങിയത്.

വൈകിയിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ഇയാള്‍ മൂവാറ്റപുഴയിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റില്‍ നിന്നും പെണ്‍കുട്ടിയുമായി കോയമ്പത്തൂരിലേക്കുള്ള ബസില്‍ പോയ വിവരം ലഭിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചതോടെ, ഇവിടെ ഒരു ചേരിയിലെ വീട്ടില്‍ ഇയാള്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവരുന്നതായി കണ്ടെത്തി.