സിൽവർ ലൈൻ പോലുള്ള വലിയ ഒരു പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാൻ പാടില്ല;ഹൈക്കോടതി

കോടതിയുടെ ആശങ്കകൾക്ക് സർക്കാർ മറുപടി നൽകുന്നില്ലന്ന്കോടതി ആരോപിച്ചു

സിൽവർ ലൈൻ പോലുള്ള  വലിയ ഒരു പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാൻ പാടില്ല;ഹൈക്കോടതി

കൊച്ചി: സിൽവർ ലൈൻ പോലുള്ള  വലിയ ഒരു പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാൻ പാടില്ലന്നാണ്
കോടതി പറയുന്നതെന്ന്ഹൈക്കോടതി.കോടതി സർക്കാരിനെ പിന്തുണക്കാനാണ്ശ്രമിക്കുന്നതെന്നും എന്നാൽ സർക്കാർ കോടതിയെ എതിരായി കാണുകയാണന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചുണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതിയുടെ സർവേ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

സർവ്വെ തടയരുതെന്ന സുപ്രീംകോടതി ഉത്തരവ് ശരിയാണ്. രാജ്യമെട്ടാകെയുള്ള വികസന പ്രവർത്തനമെന്ന
കാഴ്ചപ്പാടാണ് സുപ്രീം കോടതിയുടേത്. ഇക്കാര്യത്തിൽ സങ്കുചിത കാഴ്ചപ്പാട് വേണ്ടന്നാണ്കോടതിയുടേയും അഭിപ്രായം. സുപ്രീം കോടതി ഉത്തരവ് പ്രകാരം പദ്ധതിയിൽ ഇടപെടാൻ ആവില്ലന്ന്കോടതി വ്യക്തമാക്കി.

സർവെ ചെയ്യുന്ന ഭൂമി ബാങ്കിൽ പണയം വെക്കാമോ എന്ന് സർക്കാർ പറയണം.ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല സർവ്വെ എന്നല്ലെ സർകാർ പറയുന്നത് .ഇടുന്ന കല്ലുകൾ സ്ഥിരമാണോ എന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതി എന്നും ദുർബലർക്കൊപ്പമാണ്. സർവേ മുൻപോട്ടു പോകട്ടെ. എന്ത് സംഭവിക്കുമെന്ന് നോക്കാം . സുപ്രീം കോടതി പറയുന്നത് ആയ മാനദണ്ഡങ്ങളാണല്ലോ പിന്തുടരേണ്ടത്. സർവ്വേ സാമൂഹീക ഘാത
പഠനത്തിന് വേണ്ടി മാത്രം ആണന്നാണ് സർക്കാരും സുപ്രീം കോടതിയും പറയുന്നത്.സാമുഹീക ആഘാത
പഠനത്തിന് ശേഷം കല്ലുകൾ പറിക്കുമോ ?.പഠനത്തിന് ശേഷം വീണ്ടും സർവേ നടപടികൾ ഉണ്ടാവുമല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ ആശങ്കകൾക്ക് സർക്കാർ മറുപടി നൽകുന്നില്ലന്ന്കോടതി ആരോപിച്ചു ആളുകളുടെ വീട്ടിൽ ഒരു ദിവസം കയറി കല്ലിട്ടാൽ അവർ ഭയന്ന് പോകില്ലെ.

കോടതി ഉത്തരവിനെ സർക്കാർ ഉത്തരവ് വഴി മറി കടക്കാൻ ശ്രമിക്കരുത്.നിയമ പരമായി സർവേ നടത്തണമെന്നും കാര്യങ്ങൾ മുന്നോട്ട് പോകണമെന്നുമാണ്കോടതി ആഗ്രഹിക്കുന്നത്. നിയമ പരമായി സർക്കാരിന് എന്തും ചെയ്യാം.സഹകരണ ബാങ്കിൽ ഈ പറയുന്ന ഭൂമി പണയം വെക്കാൻ അനുവദിക്കുമോ എന്ന് സർക്കാർ എന്ത് കൊണ്ട് പറയുന്നില്ല. നോടിസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കും? അതിനു മറുപടി വേണം.

കോടതി പരാമർശത്തെ സർക്കാർ എതിർത്തു.അങ്ങനെ ഒരു ആരോപണം ഹർജിയിൽ ഇല്ലന്ന് സർകാർ
പ്രതികരിച്ചു. ഹർജിക്ക് പുറത്തുള്ള കാര്യങ്ങളിൽ മുപടി പറയാനാവില്ലന്ന്സർക്കാർ വ്യക്തമാക്കി.
ഭരണഘടനാ കോടതിയാണന്നും കോടതിക്ക് എത് വിഷയത്തിലും ചോദ്യങ്ങൾ ആവാമെന്നും കോടതി ചൂണ്ടിക്കാട്ടി.സർവ്വേയുടെ ഒരു ഘട്ടത്തിലും അത് തടസ്സപ്പെടുത്താൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും കോടതിയെ സമീപിച്ചവരുടെ കാര്യത്തിൽ മാത്രമാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.ഹർജിയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങളിൽ ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും കോടതി നടപടികൾക്ക് മാധ്യമങ്ങൾ വൻ പ്രാധാന്യം നൽകുന്നത് കെ റെയിൽ .സർവ്വേയെ ബാധിക്കുന്നതായും  സർക്കാർ വിശദീകരിച്ചൂ.കേസ് ഏപ്രിൽ ആറിന് പരിഗണിക്കാനായി കോടതി
മാറ്റി.