കൊച്ചിയില്‍ ട്രാന്‍സ്ജന്‍ഡര്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചിയില്‍ ട്രാന്‍സ്ജന്‍ഡര്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി ചക്കരപ്പറമ്ബില്‍ ട്രാന്‍സ് ജന്‍ഡര്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ സ്വദേശിയും നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു (27 )ആണ് മരിച്ചത്.രാവിലെ പത്തരയോടെ ചക്കരപ്പറമ്ബിലെ അമീന്‍സ് അലിന്‍ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഷെറിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. പ്രശസ്ത സിനിമ സംവിധായകനായ പാ രഞ്ജിത്തിന്റെ സിനിമയില്‍ ഷെറിന്‍ അഭിനയിച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.