തിരക്കഥാകൃത്ത് ജോണ്‍ പോളിന് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി നടന്‍ കൈലാഷ്.

ഇതിന് മരണവുമായി ബന്ധമുണ്ടെന്ന് പറയാന്‍ കഴിയില്ല,വിവാദങ്ങള്‍ അനാവശ്യമാണെന്നും കൈലാഷ് പറഞ്ഞു

തിരക്കഥാകൃത്ത് ജോണ്‍ പോളിന് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി നടന്‍ കൈലാഷ്.

കഴിഞ്ഞ ദിവസം മരണപ്പെട്ട തിരക്കഥാകൃത്ത് ജോണ്‍ പോളിന് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി നടന്‍ കൈലാഷ്.
ജനുവരിയിലാണ് അദ്ദേഹം കട്ടിലില്‍നിന്നും വീഴുന്നത്. ഇതിന് മരണവുമായി ബന്ധമുണ്ടെന്ന് പറയാന്‍ കഴിയില്ല. വിവാദങ്ങള്‍ അനാവശ്യമാണെന്നും കൈലാഷ് പറഞ്ഞു.മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് സഹായകമായ പ്രതികരമാണ് ലഭിച്ചത്. ഫയര്‍ഫോഴ്സിനും പൊലീസിനും വീഴ്ച സംഭവിച്ചുവെന്ന ആരോപണം തെറ്റാണ്. പാലാരിവട്ടം പൊലീസ് ആവശ്യമായ സഹായം നല്‍കി. പൊലീസ് തന്നെയാണ് ആംബുലന്‍സ് എത്തിച്ചത്. സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത്. ആ സമയം എവിടെ ബന്ധപ്പെടണമെന്ന് അറിയില്ലായിരുന്നുവെന്നും കൈലാഷ് പറഞ്ഞു.

സാനുമാഷിന്‍്റെ കത്തുമായി എത്തിയ തനിക്ക് മുഖ്യമന്ത്രിയുടെ അടുത്തു നിന്നുണ്ടായത് മികച്ച പ്രതികരണമായിരുന്നു. അടിയന്തിര ധനസഹായം നല്‍കിയെന്നും സര്‍ക്കാര്‍ അനുഭാവപൂര്‍വം ഇടപെട്ടുവെന്നും കൈലാഷ് പറയുന്നു. കേരളത്തിന്‍്റെ വ്യവസ്ഥിതിയില്‍ ഒരു പ്രശ്നങ്ങളുമില്ല. അതില്‍ സന്തോഷത്തോടെ ജീവിക്കുന്ന ആളാണ് താനെന്നും വിവാദങ്ങള്‍ അനാവശ്യമെന്നും കൈലാഷ് പറഞ്ഞു. ജോണ്‍ പോളിന് അപകടമുണ്ടായ സമയത്ത് തൊട്ടടുത്തുണ്ടായിരുന്നത് കൈലാഷായിരുന്നു.

രാത്രി കിടക്കുന്നതിനിടെ കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം തണുത്ത നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി നിരവധി ആംബുലന്‍സ് സര്‍വ്വീസുകളേയും ഫയര്‍ ഫോഴ്സിനേയും ബന്ധപ്പെട്ടെങ്കിലും സഹായം കിട്ടിയില്ലെന്നും ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോളീ ജോസഫ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കൈലാഷ് ഇതേക്കുറിച്ച്‌ പ്രതികരിച്ചത്.