നടന്‍ സലിം ഘൗസ് അന്തരിച്ചു

മരിച്ചത് താഴ്‌വാരത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടന്‍

നടന്‍ സലിം ഘൗസ് അന്തരിച്ചു

താഴ്‌വാരത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടന്‍ സലിം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1990ല്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായക കഥാപാത്രത്തിനൊപ്പം വില്ലനായി സലിം ഘൗസ് മത്സരിച്ച്‌ അഭിനയിച്ചത് മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ചിന്ന ഗൗണ്ടര്‍, തിരുടാ തിരുട തുടങ്ങിയ തമിഴ് സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിജയ് നായകനായ വേട്ടൈക്കാരന്‍ എന്ന ചിത്രത്തിലെ വേദനായഗം എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം തമിഴ് പ്രേക്ഷകരെ ആകര്‍ഷിച്ചു. കൊയ്ല, സാരന്‍ഷ്, മുജ്രിം, ശപത്, സൈനികന്‍, അക്‌സ്, ഇന്ത്യന്‍ എന്നിവയുള്‍പ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നിരവധി ടിവി ഷോകളിലും സലിം ഘൗസ് സജീവ സാന്നിധ്യമായിരുന്നു