ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടി ഷെറിന്‍ സെലിന്‍ മാത്യുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടി ഷെറിന്‍ സെലിന്‍ മാത്യുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

വൈറ്റിലയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷെറിന്‍ സെലിന്‍ മാത്യുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.അന്വേഷണ സംഘം ഷെറിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച്‌ വരികയാണ്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വൈറ്റില ചക്കരപ്പറമ്ബിലെ ലോഡ്ജില്‍ ഷെറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരിക്കുന്ന സമയത്ത് ഷെറിന്റെ മുറിയിലുണ്ടായിരുന്ന ഫോണിലെ വീഡിയോകോള്‍ ഓണ്‍ ആയിരുന്നു. ആ സമയം വീഡിയോ കോളില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പാലാരിവട്ടം പൊലീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷെറിനെ കണ്ടത്.

രാത്രി 10 മണി വരെ ഷെറിനൊപ്പം മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൂടിയുണ്ടായിരുന്നു. ഷെറിനും പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞദിവസം പങ്കുവെച്ച്‌ സ്റ്റാറ്റസുകള്‍ മനോവിഷമം ഉണ്ടാക്കിയിരുന്നതായി സൂചിപ്പിക്കുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

ഏറെ നാളുകളായി ഷെറിന്‍ എറണാകുളത്ത് താമസിച്ചു വരികയാണ്. ഷെറിന്‍ ആലപ്പുഴ കാവാലം സ്വദേശിനിയാണ്. ഷെറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും മരണകാരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.