നടിയെ ആക്രമിച്ച കേസ് : എസ് ശ്രീജിത്തിനെ മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശ്രീജിത്തിന്‍റെ സ്ഥലം മാറ്റത്തെ തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ക്രൈം ബ്രാഞ്ചിന്‍റെ പുതിയ മേധാവി ഷേഖ് ദർവേഷ് സാഹിബാണെന്നും സര്‍ക്കാര്‍ കോടതിയില്‍

നടിയെ ആക്രമിച്ച കേസ് : എസ് ശ്രീജിത്തിനെ മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എറണാകുളം : നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ മേൽനോട്ട ചുമതല എസ് ശ്രീജിത്ത് ഐ.പി.എസിനല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്തിന്‍റെ സ്ഥലം മാറ്റത്തെ തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ക്രൈം ബ്രാഞ്ചിന്‍റെ പുതിയ മേധാവി ഷേഖ് ദർവേഷ് സാഹിബാണെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.

ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. സ്ഥലംമാറ്റ ഉത്തരവും പുതിയ അന്വേഷണ ചുമതല സംബന്ധിച്ച വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.