പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ നടി മരിച്ചു; ഡോക്ടറുടെ പിഴവെന്ന് മാതാപിതാക്കള്‍

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ നടി മരിച്ചു; ഡോക്ടറുടെ പിഴവെന്ന് മാതാപിതാക്കള്‍

കന്നഡ ടെലിവിഷന്‍ താരം നടി ചേതന രാജ് (21) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയാണ് അന്ത്യം.ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ വൈകുന്നേരം ചേതനയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ശസ്ത്രക്രിയയെ കുറിച്ച്‌ ചേതന മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. മകളുടെ അകാല മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാണ് ചേതനയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ചേതനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളില്‍ ചേതന അഭിനയിച്ചിട്ടുണ്ട്.