മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനായി അദിവി സേഷ്; 'മേജറി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോ ആയിരുന്ന സന്ദീപ് ഉണ്ണികൃഷ്ണന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു.

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനായി അദിവി സേഷ്; 'മേജറി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

അദിവി ചിത്രം  മേജറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി . ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രേമേയമാകുന്ന ചിത്രമാണ് മേജര്‍. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് ചിത്രത്തിൽ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. ഗൂഢാചാരി എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് അദിവി. 'ഗൂഡാചാരി' ഫെയിം സാഷി കിരൺ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നതും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായിഎന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോ ആയിരുന്ന സന്ദീപ് ഉണ്ണികൃഷ്ണന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു. ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്‌ഷന്‍സ് ചിത്രം നിർമിക്കുന്നു. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. ജൂണ്‍ 3 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.  ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അദിവി സേഷിന്റെ അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ പ്ലസ് എസ് മൂവീസും ‘മേജറി’ന്റെ നിര്‍മാണ പങ്കാളികളാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam