എയിംസ് നഴ്‌സസ് യൂണിയൻ പ്രസിഡന്‍റിനെതിരായ സസ്‌പെൻഷൻ; നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ

എയിംസ് നഴ്‌സസ് യൂണിയൻ പ്രസിഡന്‍റ് ഹരീഷ് കജ്‌ലയ്‌ക്കെതിരായ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നാണ് നഴ്‌സസ് യൂണിയന്‍റെ ആവശ്യം

എയിംസ് നഴ്‌സസ് യൂണിയൻ പ്രസിഡന്‍റിനെതിരായ സസ്‌പെൻഷൻ; നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ

എയിംസ് നഴ്‌സസ് യൂണിയൻ പ്രസിഡന്‍റ് ഹരീഷ് കജ്‌ലയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച്  ഏപ്രിൽ 26 മുതൽ നഴ്‌സിങ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. ഹരീഷ് കജ്‌ലയുടെ സസ്‌പെൻഷൻ എത്രയും വേഗം പിൻവലിക്കണമെന്നാണ് നഴ്‌സസ് യൂണിയന്‍റെ ആവശ്യം. ഇത് സംബന്ധിച്ച് എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയയ്‌ക്ക് യൂണിയൻ കത്തയച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കൃത്യമായ കാരണങ്ങളില്ലാതെ ഹരീഷ് കജ്‌ലയെ സസ്‌പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയ തീരുമാനത്തിന് പിന്നാലെ യൂണിയൻ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചതായി കത്തിൽ പറയുന്നു. യൂണിയൻ പ്രസിഡന്‍റിന്‍റെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും, യൂണിയൻ എക്‌സിക്യൂട്ടീവുകൾക്കും പ്രധാന ഓപ്പറേഷൻ തിയറ്ററിലെ (ഒടി) യൂണിയൻ അംഗങ്ങൾക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 26ന് രാവിലെ 8 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ യോഗം തീരുമാനിച്ചതായും കത്തിൽ വിശദമാക്കുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഈ പ്രശ്‌നത്തിൽ തങ്ങളുടെ ആശങ്കകളും നിലപാടുകളും പ്രകടിപ്പിക്കാൻ യൂണിയൻ എപ്പോഴും സന്നദ്ധമാണ്. നിർഭാഗ്യവശാൽ, തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അനിശ്ചിതകാല പണിമുടക്കിന് നിർബന്ധിതരായിരിക്കുകയാണ്. അനന്തരഫലങ്ങൾ എന്തെങ്കിലുമുണ്ടായാൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം എയിംസ് അഡ്‌മിനിസ്‌ട്രേഷനായിരിക്കുമെന്ന് ഓർമിപ്പിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.