അജിത്ത് രാജപക്ഷ ലങ്കന്‍ ഡെപ്യൂട്ടി സ്പീക്കര്‍

ശ്രീലങ്കന്‍ പാര്‍ട്ടി ഡെപ്യൂട്ടി സ്പീക്കറായി ഭരണസഖ്യമായ എസ്എല്‍പിപിയുടെ സ്ഥാനാര്‍ഥി അജിത്ത് രാജപക്ഷ തെരഞ്ഞെടുത്തു.എന്നാല്‍,ഇദ്ദേഹത്തിന് രാജപക്സെ കുടുംബവുമായി ബന്ധമില്ല.
മഹിന്ദ രാജപക്സെ രാജിവച്ച് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം പാര്‍ലമെന്റ് സമ്മേളിച്ച ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ അജിത്തിന് 109ഉം പ്രതിപക്ഷ എസ്ജെബി സ്ഥാനാര്‍ഥി രോഹിണി കവിരത്നയ്ക്ക് 78ഉം വോട്ടുകള്‍ ലഭിച്ചിരുന്നു. സ്പീക്കര്‍ മഹിന്ദ യപ അഭയവര്‍ധന എസ്എല്പിപിക്കാരനാണ്.