അല്‍ ജസീറ മാധ്യമ പ്രവര്‍ത്തക ഷിറിന്‍ അബൂ ആഖിലയുടെ കൊലപാതകം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍

അല്‍ ജസീറ മാധ്യമ പ്രവര്‍ത്തക ഷിറിന്‍ അബൂ ആഖിലയുടെ കൊലപാതകം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍

അല്‍ജസീറ മാധ്യമ പ്രവര്‍ത്തക ഷിറിന്‍ അബൂ ആഖിലയെ കൊലപ്പെടുത്തിയ ഇസ്രായേല്‍ പ്രതിരോധത്തില്‍. അമേരിക്ക ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു.അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനലും ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ദീര്‍ഘകാലമായി പാലസ്തീന്‍ ജനതയുടെ നോവുകള്‍ ലോകസമൂഹത്തിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയാണ് ഷീറിന്‍ അബൂ ആഖില. വെസ്റ്റ് ബാങ്കിലെ ജെനിന്‍ പട്ടണത്തില്‍ ഇന്നലെ കാലത്താണ് ഷിറിന്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈന്യം വെറും 150 മീറ്റര്‍ അകലെ വെച്ചാണ് ഷിറിനു നേരെ വെടിയുതിര്‍ത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. അല്‍ജസീറ മാധ്യമ സംഘത്തെ ലക്ഷ്യമിട്ട് തികച്ചും ആസൂത്രിത വെടിവെപ്പാണുണ്ടായതെന്ന തെളിവുകള്‍ പുറത്തു വന്നതോടെ ഇസ്രായേല്‍ പ്രതിക്കൂട്ടിലാണ്. സംഭവത്തില്‍ സംയുക്ത അന്വേഷണം ആകാമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനം ഫലസ്തീന്‍ അതോറിറ്റി ഇന്നലെ തള്ളിയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

റമദാനില്‍ കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ ആരംഭിച്ച പുതിയ അക്രമങ്ങളുടെയും തുടര്‍ച്ചയാണ് ഷിറിന്റെ കൊലയെന്ന് പാലസ്തീന്‍ സംഘടനകള്‍ കുറ്റപ്പെടുത്തി. കിഴക്കന്‍ ജറൂസലേമില്‍ നിന്ന് ഫലസ്തീനികളെ പുറന്തളളാനുള്ള ഇസ്രായേല്‍ ക്രൂരത നിരന്തരമായി ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തക കൂടിയാണ് ഷിറിന്‍ അബൂ ആഖില. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയുന്ന നീക്കം ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും പ്രസ്താവനയില്‍ വ്യക്തമാക്കി. സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ മാധ്യമ കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ അന്തര്‍ദേശീയ സമൂഹം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വൈകരുതെന്ന് അല്‍ജസീറയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഖത്തര്‍ ഭരണകൂടം ആവശ്യപ്പെട്ടു.