മദ്യവില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി
ജവാന് റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബെവ്കോ ശുപാര്‍ശ ചെയ്തിരുന്നു

സംസ്ഥാനത്ത് മദ്യവിലയില്‍ ഉയര്‍ന്നേക്കും. വില വര്ധനപ്പിക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന് പറഞ്ഞു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
സര്‍ക്കാര്‍ ഡിസ്റ്റലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ധന ബാധിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ സ്പിരിറ്റ് ഉല്പാദിപ്പിക്കുന്നില്ല. ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ച് മാത്രമാണ് ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ജവാന് റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബെവ് കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. ജവാന് റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ് കോയുടെ ആവശ്യം. നിലവില്‍ ഒരു ലിറ്റര്‍ ജവാന് റമ്മിന് 600 രൂപയാണ് വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്.