മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മികച്ച യുവ താരമായി അര്‍ജന്റീനയുടെ വണ്ടര്‍ കിഡ് അല്‍ജന്‍ഡ്രോ ഗര്‍നാച്ചോ

മികച്ച പ്രകടനത്തിന് പിന്നാലെ ഗര്‍നാച്ചോക്ക് യുണൈറ്റഡ് സീനിയര്‍ ടീമിലും ഇടം നേടി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മികച്ച യുവ താരമായി അര്‍ജന്റീനയുടെ വണ്ടര്‍ കിഡ് അല്‍ജന്‍ഡ്രോ ഗര്‍നാച്ചോ

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ 2021 -2022 വര്‍ഷത്തെ സീസണിലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അര്‍ജന്റീനന്‍ വണ്ടര്‍ കിഡ് അല്‍ജന്‍ഡ്രോ ഗര്‍നാച്ചോ.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കഴിഞ്ഞ സീസണില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതാണ് താരത്തെ പരിഗണിക്കാന്‍ കാരണമായത്. മികച്ച പ്രകടനത്തിന് പിന്നാലെ ഗര്‍നാച്ചോക്ക് യുണൈറ്റഡ് സീനിയര്‍ ടീമിലും ഇടം നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

2020 ല്‍ അത്ലറ്റികോ മാഡ്രിഡില്‍ നിന്നും യുണൈറ്റഡിലേക്ക് ചേക്കേറിയ ഗര്‍നാച്ചോ ഈ സീസണ്‍ എഫ് എ യൂത്ത് കപ്പില്‍ യുണൈറ്റഡിനെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം കീരിടത്തില്‍ എത്തിച്ചിരുന്നു. ഫൈനലില്‍ ഇരട്ട ഗോള്‍ അടക്കം ഏഴ് ഗോള്‍ നേടി ഗര്‍നാച്ചോ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു.