താജ് മഹലുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി അലഹബാദ്‌ ഹൈക്കോടതി.

താജ് മഹലിന്‍റെ അടി നിലയില്‍ ഉള്ള 22 മുറികള്‍ തുറക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം

താജ് മഹലുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി അലഹബാദ്‌ ഹൈക്കോടതി.

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി അലഹബാദ്‌ ഹൈക്കോടതി. താജ് മഹലിനെപ്പറ്റി നന്നായി പഠിച്ചിട്ടു വരാനാണ് കോടതി ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചത്. ചരിത്ര സ്മാരകമായ താജ് മഹലിന്‍റെ അടി നിലയില്‍ ഉള്ള 22 മുറികള്‍ തുറക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഈ ഹര്‍ജിയില്‍ അലഹബാദ്‌ ഹൈക്കോടതിയില്‍ ഇന്ന് വാദം നടന്നു. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന താജ് മഹലിലെ ആ 22 മുറികള്‍ തുറന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെക്കൊണ്ട് (ASI) അന്വേഷിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

എന്നാല്‍, വിഷയം പരിഗണിച്ച കോടതി, ഹര്‍ജിക്കാരുടെ നേര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. "ഇന്ന് നിങ്ങള്‍ താജ് മഹലിന്‍റെ അടി നിലയില്‍ ഉള്ള 22 മുറികള്‍ തുറക്കണം എന്നാവശ്യപ്പെടുന്നു, നാളെ നിങ്ങള്‍ പറയും ജഡ്ജിയുടെ ചേമ്ബറില്‍ പരിശോധന നടത്തണം എന്ന്..., ഹര്‍ജിക്കാര്‍ അതിരുകടക്കരുത് എന്ന് നിര്‍ദ്ദേശിച്ച കോടതി, ആദ്യം പോയി താജ് മഹലിനെപ്പറ്റി നന്നായി പഠിച്ചുവരാനും നിര്‍ദ്ദേശിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

എന്നാല്‍, ഔറംഗസേബ് തന്‍റെ പിതാവിന് എഴുതിയ ഒരു കത്ത് താന്‍ കണ്ടതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതോടെ കോടതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഹര്‍ജിക്കാരന്‍ തന്‍റെ പരിധിയില്‍ ഒതുങ്ങണമെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ മുറികള്‍ തുറക്കാനുള്ള ഉത്തരവാണ് ആവശ്യപ്പെടുന്നത്. അതായത് ഒരു വസ്തുതാന്വേഷണ സമിതി ആവശ്യപ്പെടുന്നു. ഇതുവഴി നിങ്ങള്‍ കോടതിയുടെ സമയം പാഴാക്കുകയാണ്., കോടതി ചൂണ്ടിക്കാട്ടി.

താജ് മഹല്‍ വിവാദത്തില്‍ കോടതി നടത്തിയ വിമര്‍ശനം ഏറെ നിര്‍ണ്ണായകമായിരുന്നു. താജ് മഹലിന്‍റെ 22 മുറികളും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവരോട് ആദ്യം പോയി MA, Net JRF എന്നിവ ചെയ്യാനും പിന്നീട് ഗവേഷണത്തില്‍ ഈ വിഷയം തിരഞ്ഞെടുക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഗവേഷണത്തില്‍ നിന്ന് ഏതെങ്കിലും സ്ഥാപനം നിങ്ങളെ തടഞ്ഞാല്‍ മാത്രം ഞങ്ങളുടെ അടുത്തേക്ക് വരൂ, കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡികെ ഉപാധ്യായ, സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ കേസ് പരിഗണിച്ചത്.

എന്നാല്‍, കോടതി നടപടികള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വാദി ഭാഗം അഭിഭാഷകന്‍ താജ് മഹലിനെക്കുറിച്ചുള്ള സത്യാവസ്ഥ രാജ്യത്തെ പൗരന്മാര്‍ക്ക് അറിയേണ്ടതുണ്ടെന്ന് പറഞ്ഞു. ഹര്‍ജിക്കാരനായ അയോധ്യയിലെ ബിജെപി മീഡിയ ഇന്‍ചാര്‍ജ് രജനീഷ് സിംഗിന്‍റെ അഭിഭാഷകനാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ നിരവധി വിവരാവകാശ രേഖകള്‍ താന്‍ ഫയല്‍ ചെയ്തിട്ടുണ്ട് എന്നും എന്നാല്‍, ഈ മുറികള്‍ അടച്ചിട്ടിരിയ്ക്കുന്നത് സുരക്ഷാ കാരണങ്ങളാലാണ് എന്നാണ് ഭരണതലത്തില്‍ നിന്ന് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താജ് മഹലുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസം താജ് മഹലില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ജയ്പൂര്‍ രാജകുടുംബാംഗവും BJP എംപിയുമായ ദിയാ കുമാരി രംഗത്തെത്തിയിരുന്നു. താജ്മഹല്‍ നിര്‍മ്മിച്ച ഭൂമി തന്‍റെ പൂര്‍വ്വികരുടെതാണ് എന്നായിരുന്നു എംപിയുടെ വാദം. ഈ ഭൂമിയില്‍ രാജകുടുംബത്തിന്‍റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനുള്ള രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും ദിയാ കുമാരി അവകാശപ്പെടുന്നു. താജ് മഹലിന്‍റെ മുറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ പിന്തുണച്ചായിരുന്നു അവര്‍ രംഗത്തെത്തിയത്.

ജയ്പൂരിലെ പഴയ രാജകുടുംബത്തിലെ അംഗമായ ദിയാ കുമാരി, തന്‍റെ കുടുംബം ശ്രീരാമന്‍റെ മകനില്‍ നിന്നുള്ളതാണെന്ന് മുന്‍പ് അവകാശപ്പെട്ടിരുന്നു. തന്‍റെ കുടുംബത്തിന്‍റെ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.