ലക്ഷങ്ങള്‍ വിലയുള്ള സ്വത്തും സ്വര്‍ണവും രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിവെച്ച് വയോധിക .

പുഷ്പ മുന്‍ജിയല്‍ എന്ന 78 വയസുള്ള സ്ത്രീയാണ് തന്റെ 50 ലക്ഷം രൂപ വിലമതിക്കുന്ന എല്ലാ സ്വത്തുക്കളുമാണ് രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയത്.

ലക്ഷങ്ങള്‍ വിലയുള്ള സ്വത്തും സ്വര്‍ണവും രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിവെച്ച് വയോധിക .

ഡെറാഡൂണില്‍ നിന്നുള്ള പുഷ്പ മുന്‍ജിയല്‍ എന്ന 78 വയസുള്ള വയോധിക തന്റെ പേരിലുള്ള സര്‍വ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതി വച്ചു. തന്റെ 50 ലക്ഷം രൂപ വിലമതിക്കുന്ന എല്ലാ സ്വത്തുക്കളുമാണ് രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയത്.

ഇവരുടെ പത്ത് പവന്‍ സ്വര്‍ണത്തിനും അവകാശി ഇനി രാഹുലാണ്. തന്റെ വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുല്‍ ഗാന്ധിക്ക് നല്‍കിക്കൊണ്ട് പുഷ്പ മുഞ്ജിയാല്‍ ഡെറാഡൂണ്‍ കോടതിയില്‍ വില്‍പത്രം സമര്‍പ്പിച്ചു.

സ്വത്ത് രാഹുലിന് കൈമാറിയതിനുള്ള കാരണവും പുഷ്പ വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമാണ്. രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തന്റെ സ്വത്ത് അദ്ദേഹത്തിന് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രീതം സിംഗിന്റെ വസതിയില്‍ വച്ചാണ് പുഷ്പ മുഞ്ജിയാല്‍ തന്റെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്.