പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ വീണ്ടും ബോംബ് സ്ഫോടനം

മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഫോടനമാണിത്. രണ്ടാമത്തെ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും പതിനൊന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ വീണ്ടും ബോംബ് സ്ഫോടനം

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ വീണ്ടും ബോംബ് സ്ഫോടനം. മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ
ഫോടനമാണിത്. രണ്ടാമത്തെ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും പതിനൊന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന പിക്ക് അപ്പ് വാനുകളും മറ്റ് ഇരുചക്രവാഹനങ്ങളും സ്ഫോടനത്തില്‍ പൂര്‍ണമായും കത്തി നശിച്ചു. സ്ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബോംബ് നിർവീര്യ സ്ക്വാഡുകളും തീവ്രവാദ വിരുദ്ധ സേനയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ ബോംബാക്രമണത്തിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.