മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി.ജോർജിനെതിരെ വീണ്ടും കേസ്

ജാമ്യമില്ലാ വകുപ്പു പ്രകാരം എടുത്ത ആദ്യ കേസിൽ ജോർജിൻ്റെ ആരോഗ്യം പരിഗണിച്ച് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്

മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി.ജോർജിനെതിരെ വീണ്ടും കേസ്

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി.ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത് .
വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞസമാപന പരിപാടിയിൽ മുസ്ലിം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിൻ്റെ പേരിൽ കഴിഞ്ഞ ആഴ്ച ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ അപേക്ഷ  മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വീണ്ടും  കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പു പ്രകാരം എടുത്ത ആദ്യ കേസിൽ ജോർജിൻ്റെ ആരോഗ്യം പരിഗണിച്ച് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.