സ്ത്രീവിരുദ്ധ പരാമർശം ; സമസതക്കെതിരെ വ്യാപക വിമർശനം | NARADA NEWS

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് വേദിയിലേക്ക് ക്ഷണിച്ച നടപടിക്കെതിരെ സമസ്ത കേരള ജെമിയ്യത്തുൽ ഉലമ നേതാവ് എം ടി അബ്ദുല്ല മുസലിയാർ അംഗങ്ങളെ ശാസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വേദിയിലിരുന്ന അംഗങ്ങളെ ശാസിച്ച മുസലിയാർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിന് സംഘാടകരെ ചോദ്യം ചെയ്യുകയും ഇത് സമസ്തയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.