അപ്പോളോ ടയേഴ്സ് 2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം പ്രഖ്യാപിച്ചു
അറ്റാദായം 82 ശതമാനം വര്‍ദ്ധിച്ച് 639 കോടി രൂപ എത്തി

അറ്റാദായത്തില്‍ വന്‍ വര്‍ദ്ധന കൈവരിച്ച് അപ്പോളോ ടയേഴ്സ്. 2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. 2020-21 ലെ അറ്റാദായം 350 കോടി രൂപയായിരുന്നു. എന്നാല്‍, ഇത്തവണ അറ്റാദായം 82 ശതമാനം വര്‍ദ്ധിച്ച് 639 കോടി രൂപ എത്തി. മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
'അപ്പോളോ കമ്പനിയുടെ യൂറോപ്യന്‍ പ്രവര്‍ത്തനങ്ങള്‍, നാലാം പാദത്തില്‍ ഉണ്ടായ ശക്തമായ ഡിമാന്‍ഡ്, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയിലെ വളര്‍ച്ച എന്നീ കാരണങ്ങള്‍ ഏകീകൃത വരുമാനത്തിന് കാരണമായിട്ടുണ്ട്', അപ്പോളോ ടയേഴ്സ് ചെയര്മാന് ഓങ്കാന് കന്‍വാര്‍ പറഞ്ഞു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ നിന്നും 11 ശതമാനം വര്‍ദ്ധിച്ച് 5,578 രൂപയായി ഉയര്‍ന്നു. കൂടാതെ, ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 3.25 എന്ന നിരക്കില്‍ ലാഭവിഹിതം നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കമ്പനി അറിയിച്ചു.