രാഷ്ട്രപതി സ്ഥാനത്തേക്ക് ആരിഫ് മുഹമ്മദ് ഖാനും സാധ്യത
ആരിഫ് മുഹമ്മദ് ഖാന്റെ ഉദാരനിലപാട് അദ്ദേഹത്തിന് അനുകൂലമാണെന്നാണ് സൂചന.

രാഷ്ട്രപതി സ്ഥാനത്തേക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും ബി.ജെ.പി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആരിഫ് മുഹമ്മദ് ഖാന്റെ ഉദാരനിലപാട് അദ്ദേഹത്തിന് അനുകൂലമാണെന്നാണ് സൂചന. അതേസമയം, ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഹിന്ദുത്വ മുഖത്തിന് പരിക്കേല്‍ക്കുമോയെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ആരിഫ് മുഹമ്മദ് ഖാന് പരിഗണനയിലുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരവസരം കൂടി ബി.ജെ.പി നല്‍കില്ലെന്നാണ് സൂചന. ദലിത് വിഭാഗത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ടെങ്കിലും അദ്ദേഹത്തിന് വീണ്ടുമൊരു അവസരം നല്കാന് ഇടയില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.