ഡല്‍ഹിലെ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് അരവിന്ദ് കേജ്‍രിവാള്‍

മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപ നല്‍കും

ഡല്‍ഹിലെ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് അരവിന്ദ് കേജ്‍രിവാള്‍

മുണ്ട്കാ മെട്രോസ്റ്റേഷന് സമീപമുണ്ടായ തീപിടുത്തത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രഖ്യാപിച്ചു.ധനസഹായമായി 10 ലക്ഷം രൂപ നല്‍കും. അപകടത്തില്‍ 29 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് വന്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ മുകള്‍ നിലകളിലേക്ക് ഓടിക്കയറിയവര്‍ അവിടെയും തീ പടര്‍ന്നതോടെ അവശനിലയിലായി. പലരും കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

27 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന, സിസിടിവി ക്യാമറകളും വൈഫൈ റൂട്ടറുകളും നിര്‍മിക്കുന്ന കമ്ബനിയില്‍ നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു.