ക്യാപ്റ്റൻ എന്ന നിലയിൽ താൻ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ജഡേജ

ഇന്നലെ ആർ സി ബിക്ക് എതിരായ വിജയം ജഡേജയുടെ സി എസ് കെ ക്യാപ്റ്റൻ എന്ന നിലയിലെ ആദ്യ വിജയമായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ ഇത് ആദ്യ തന്റ്ർ വിജയമാണ് എന്നും ആദ്യ വിജയം എല്ലായ്പ്പോഴും സവിശേഷമായതിനാൽ എന്റെ ഭാര്യക്ക് ഇത് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ജഡേജ മത്സരത്തിന് ശേഷം പറഞ്ഞു.

മുമ്പത്തെ നാല് മത്സരങ്ങളിലും വിജയ ലൈൻ കടക്കാനായില്ല. എങ്കിലും ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി തന്നെ തുടർന്നു. ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ ഇപ്പോഴും സീനിയർ കളിക്കാരിൽ നിന്ന് പഠിക്കുകയാണ്. മഹി ഭായ് ഇവിടെയുണ്ട്, ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് പോയി ചർച്ച ചെയ്യുന്നു എന്നും ജഡേജ പറഞ്ഞു.

ഒരു പുതിയ റോളിലേക്ക് മാറുമ്പോൾ, കാര്യങ്ങൾ ശരിയാകാൻ സമയമെടുക്കും. ഞാൻ ഇപ്പോഴും പഠിക്കുകയാണെന്നും ഓരോ കളിയിലും മെച്ചപ്പെടാൻ ശ്രമിക്കുകയാണെന്നും ജഡേജ പറഞ്ഞു.