വിവാഹ മോചനം നേടാതെ പുനര്‍വിവാഹത്തിന് ശ്രമം; ഭര്‍ത്താവിനെ പൊതിരെ തല്ലി യുവതിയും കുടുംബവും

ബലോദ ബസാർ സ്വദേശിയായ സോം പ്രകാശ് ജയ്‌സ്വാളിനെയാണ് ആദ്യ ഭാര്യ മര്‍ദിച്ചത്. വിവാഹ മോചനം നടത്താതെ പുനര്‍വിവാഹം നടത്താന്‍ തയ്യാറായതാണ് ആദ്യ ഭാര്യയെ പ്രകോപിപ്പിച്ചത്.

വിവാഹ മോചനം നേടാതെ പുനര്‍വിവാഹത്തിന് ശ്രമം; ഭര്‍ത്താവിനെ പൊതിരെ തല്ലി യുവതിയും കുടുംബവും

ജാങ്കിര്‍ ചമ്പ: ഛത്തീസ്‌ഗഡിലെ ജൻജ്‌ഗിർ ചമ്പയിൽ ഭർത്താവിനെ ഭാര്യയും വീട്ടുകാരും ചേർന്ന് മർദിക്കുന്ന വീഡിയോ വൈറലാകുന്നു. ബലോദ ബസാർ സ്വദേശിയായ സോം പ്രകാശ് ജയ്‌സ്വാളിനെയാണ് മര്‍ദിച്ചത്. വിവാഹ മോചനം നടത്താതെ പുനര്‍വിവാഹം നടത്താന്‍ തയ്യാറായതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്.ജയ്സ്വാളിന്‍റെ പുനര്‍ വിവാഹ വിവരം അറിഞ്ഞ ഭാര്യ ബന്ധുക്കളോടൊപ്പം ശിവനാരായണ ബഡേ മഠത്തിലെ ഗണിതക്ഷേത്രത്തിലെത്തുകയായിരുന്നു. ഇവിടെയത്തിയ ഇവര്‍ ജയ്സ്വാളിന തല്ലി. ഇതൊടെ ഇരു ഭാഗത്തേയും ബന്ധുക്കള്‍ തമ്മില്‍ തല്ലുകയായിരുന്നു. ഇരുവിഭാഗവും ശിവനാരായണ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.2017 മെയ് 7 നായിരുന്നു ഇയാളുടെ വിവാഹം. വിവാഹ ശേഷം ഭാര്യയോട് സ്ത്രീധനത്തിന്‍റെ പേരില്‍ ഇരുവരും കലഹിക്കാന്‍ തുടങ്ങി. ശല്യം സഹിക്കവയ്യാതെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം യുവതി സ്വന്തം വീട്ടിലേക്ക് പോയി. രണ്ടു ലക്ഷം രൂപയും ഒരു ബൈക്കും കൊണ്ട് തന്‍റെ വീട്ടിലേക്ക് മടങ്ങി വന്നാല്‍ മതിയെന്നായിരുന്നു ജയ്സ്വാളിന്‍റെ മാതാപിതാക്കള്‍ യുവതിയോട് പറഞ്ഞത്.എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇതിന് കഴഞ്ഞില്ല. ഇതോടെ പുനര്‍ വിവാഹത്തിന് ശ്രമിച്ച ജയ്സ്വാളിന്‍റെ ആലോചനകള്‍ ഭാര്യ വീട്ടുകാര്‍ മുടക്കി. ഇതില്‍ പ്രകാേപിതനായ ഇയാള്‍ ഭാര്യവീട്ടുകാരെ ആക്രമിച്ചു. ഇതിനിടെയാണ് ഇയാള്‍ പുനര്‍വിവാഹം കഴിക്കുന്നു എന്ന കാര്യം യുവതി അറിഞ്ഞത്. ഇതൊടൊയാണ് ഇവര്‍ എത്തിയത്. മാത്രമല്ല യുവാവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.