ഭൂമി തിരിച്ചുപിടിക്കൽ ഹർജിയുമായി ബിജെപി M. P | NARADA NEWS

ലോകാത്ഭുതങ്ങളിലൊന്നാണ് താജ് മഹല്‍. വെള്ളമാര്‍ബിളില്‍ തീര്‍ത്ത ഈ സ്മാരകം സ്‌നേഹത്തിന്റെ അനശ്വര പ്രതീകമായും നിര്‍മ്മാണഅത്ഭുതമായും നൂറ്റാണ്ടുകളെ അതിജീവിച്ച് ആഗ്രയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. യമുനാ തീരത്ത് താജ് മഹല്‍ നിര്‍മ്മിക്കപ്പെട്ട ഭൂമിയും സമീപ പ്രദേശങ്ങളേയും ചേര്‍ത്താണ് ഇപ്പോള്‍ വിവാദങ്ങൾ ഉയർന്ന് വരുന്നത്.ആഗ്രയിലെ താജ്മഹലിന്റെ പൂട്ടിയിട്ടിരിക്കുന്ന 22 വാതിലുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കെ , താജ് മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി യഥാര്‍ഥത്തില്‍ ജയ്പൂര്‍ രാജ കൂടുംബത്തിന്റെതായിരുന്നുവെന്നും ഇത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചെടുത്തതാണെന്നും രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി.താജ് മഹല്‍ നിര്‍മിച്ച ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. പഴയ ജയ്പൂര്‍ രാജകുടുംബത്തിലെ അംഗം കൂടിയാണ് രാജസ്ഥാനിലെ രാജ്‌സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിയ കുമാരി., തന്റെ കുടുംബം ശ്രീരാമന്റെ പിന്തുടർച്ചക്കാരാണന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു.