കോവിഡ് മരണം: ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തെറ്റാണെന്ന് ബി.ജെ.പി
അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു

ഇന്ത്യയിലെ കോവിഡ് മരണം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. കോവിഡ് കാലത്തെ ഇന്ത്യയിലെ മരണങ്ങള് കണക്കാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ രീതി വികലവും കൃത്യമല്ലാത്തതുമാണെന്ന് ബി.ജെ.പി ആരോപിച്ചു. അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തെറ്റാണെന്ന് വിശ്വസിക്കാന്‍ പ്രധാനമായും നാല് കാരണങ്ങളുണ്ടെന്നും സംബിത് പത്ര ചൂണ്ടിക്കാട്ടി. ആദ്യത്തേത് ലോകാരോഗ്യ സംഘടന കണക്കിനായി ഉപയോഗിക്കുന്ന രീതി ശാസ്ത്രം തെറ്റാണ്. രണ്ടാമത്തേത് ഡാറ്റക്കായി ഉപയോഗിച്ച ഉറവിടങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ചിട്ടില്ല. മൂന്നാമത്തേത് ഇന്ത്യയെ ടയര്‍-ടു രാജ്യത്തില്‍ ഉള്‍പ്പെടുത്തിയ മാനദണ്ഡമാണ്. നാലാമത്തേത് അനുമാനങ്ങള്‍ ഉപയോഗിച്ചുള്ള സാങ്കല്പിക വിശകലനമാണ്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കോവിഡ് മരണങ്ങള് 47 ദശലക്ഷമാണ്. ഇത് രാജ്യത്തിന്റെ ഔദ്യോഗിക കണക്കിന്റെ പത്ത് ഇരട്ടിയാണ്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറലിന് കീഴില്‍ ജനന മരണ കണക്കുകളെ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ സിവില്‍ രജിസ്ട്രേഷന് സംവിധാനത്തിലൂടെ ലഭ്യമാകുമെന്നും പത്ര പറഞ്ഞു. 1969 മുതലുള്ള ഈ സംവിധാനത്തെ നിരാകരിച്ച് അനുമാനങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ മാതൃകകള്‍ മരണങ്ങള് കണക്കാക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.