ബാബരി മസ്ജിദ് നഷ്ടമായി; ഇനിയൊരു പള്ളികൂടി നഷ്ടപ്പെടുത്തിക്കൂടാ -അസദുദ്ദീന്‍ ഉവൈസി

ബാബരി മസ്ജിദ് നഷ്ടമായി; ഇനിയൊരു പള്ളികൂടി നഷ്ടപ്പെടുത്തിക്കൂടാ -അസദുദ്ദീന്‍ ഉവൈസി

വാരാണസി ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ നടപടികളെ വിമര്‍ശിച്ച്‌ ആള്‍ ഇന്ത്യാ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്ത്.ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട കോടതിവിധി ആരാധനാലയ നിയമത്തിന്റെ പച്ചയായ ലംഘനമാണെന്ന് ഉവൈസി പറഞ്ഞു.

കോടതിവിധി 1991ലെ ആരാധനാലയ നിയമത്തിന്റെ പച്ചയായ ലംഘനമാണ്. ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനം കൂടിയാണിത്. ഇതിനെതിരെ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡും മസ്ജിദ് കമ്മിറ്റിയും സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷ. നമ്മള്‍ക്ക് ബാബരി നഷ്ടമായി. ഇനിയൊരു പള്ളികൂടി നഷ്ടപ്പെട്ടുകൂടാ-ഉവൈസി എ.എന്‍.ഐയോട് പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

വാരാണസി കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ വിഡിയോഗ്രഫി സര്‍വേ നടക്കുന്നത്. സര്‍വേക്കായി നിയോഗിച്ച അഭിഭാഷക കമ്മീഷനെ മാറ്റാന്‍ കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ പള്ളി കമ്മിറ്റി നല്‍കിയ അപേക്ഷ സിവില്‍ ജഡ്ജി രവികുമാര്‍ ദിവാകറാണ് നിരസിച്ചത്. മേയ് 17നകം സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഭിഭാഷക കമ്മീഷനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

യോഗി സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. 1947 ആഗസ്റ്റ് 15ന് നിലനിന്ന ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാന്‍ ശ്രമിക്കുന്നത്തിനെതിരേ 1991ലെ ആരാധനാലയ നിയമം വ്യക്തമായി പറയുന്നുണ്ട്. കോടതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

പള്ളിയുടെ പുറത്തെ മതിലിനോട് ചേര്‍ന്നുള്ള ചില വിഗ്രഹങ്ങളില്‍ എല്ലാ ദിവസവും ആരാധനാകര്‍മങ്ങള്‍ നടത്താന്‍ അനുമതി തേടി ഡല്‍ഹി സ്വദേശിനികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 18ന് ജഡ്ജി ദിവാകര്‍ വിഡിയോഗ്രഫി സര്‍വേക്ക് ഉത്തരവിട്ടത്. ശ്രീനഗര്‍ ഗൗരി, ഗണേശ, ഹനുമാന്‍, നന്തി വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ സൗകര്യം വേണമെന്നും വിഗ്രഹങ്ങള്‍ കേടുവരുത്തുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

മേയ് ആറ്, ഏഴ് തിയതികളില്‍ പള്ളിയുടെ കോംപൗണ്ടില്‍ സര്‍വേ നടത്തുകയും വിഡിയോ പകര്‍ത്തുകയും ചെയ്യാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിന്റെ മേല്‍നോട്ടം വഹിക്കാനായി അജയ് കുമാര്‍ മിശ്രയെ അഡ്വക്കറ്റ് കമ്മിഷണറായും നിയമിച്ചിരുന്നു. സര്‍വേക്കെതിരെ വിശ്വാസികളില്‍നിന്നും വ്യാപക എതിര്‍പ്പുണ്ടായി. സര്‍വേക്കെതി​രെ അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് സമിതി കോടതിയെ സമീപിച്ചിട്ടുണ്ട്.