ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ ആദ്യ സര്‍വീസ് ജൂണ്‍ 21ന് ഫ്ലാഗ് ഓഫ് ചെയ്യും
ദില്ലിയില്‍ തുടങ്ങി രാമായണവുമായി ബന്ധപ്പെട്ട നഗരങ്ങളിലൂടെ 18 ദിവസത്തെ യാത്രയാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ ആദ്യ സര്‍വീസ് ജൂണ്‍ 21ന് ഫ്ലാഗ് ഓഫ് ചെയ്യും. ദില്ലിയില്‍ തുടങ്ങി രാമായണവുമായി ബന്ധപ്പെട്ട നഗരങ്ങളിലൂടെ 18 ദിവസത്തെ യാത്രയാണ് ഐആര്‍സിടിസി വിഭാവനം ചെയ്യുന്നത്.
ദില്ലി സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ഭാരത് ഗൗരവ് എക്സ്പ്രസ് അയോധ്യയിലൂടെ ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ പിന്നിട്ട് ദില്ലിയില്‍ തിരിച്ചെത്തും. അയോധ്യയില്‍ രാമജന്മഭൂമി, ഹനുമാന് ക്ഷേത്രങ്ങളും നന്ദിഗ്രാമിലെ ഭരത ക്ഷേത്രവും ബക്സറില് വിശ്വാമിത്ര ആശ്രമവും രാംരേഖഘട്ടും സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും. ഗംഗയില്‍ സ്നാനവും ഐആര്‍സിടിസി വാഗ്ദാനം ചെയ്യുന്നുണ്ട്. സീതാമാര്‍ഹിയില്‍ നിന്ന് റോഡ് മാഗമാണ് നേപ്പാളിലെ ജനക്പൂരിലെത്തിക്കുക.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
തിരിച്ച് വാരാണസി, കാശി, പ്രയാഗ്, ചിത്രകൂടം, കിഷ്കിന്ദ (ഹംപി), രാമേശ്വരം, ഹനുമാന്റെ ജന്മസ്ഥലമായ ആഞ്ജനേയാദ്രി മല, കാഞ്ചീപുരം, തെക്കിന്റെ അയോധ്യ എന്നറിയപ്പെടുന്ന തെലങ്കാനയിലെ ഭദ്രാചലം എന്നിങ്ങനെ രാമയണവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ പിന്നിട്ട് ദില്ലിയില്‍ തിരിച്ചെത്തും. 18 ദിവസം കൊണ്ട് എണ്ണായിരം കിലോമീറ്ററാണ് രാമായണ സര്‍ക്യൂട്ട് ട്രെയിന്‍ സഞ്ചരിക്കുക.
പൂര്‍ണമായും ശീതവല്ക്കരിച്ചിട്ടുള്ള ട്രെയിനില്‍ 10 കോച്ചുകളുണ്ട്. ത്രീ ടയര്‍ എസി കോച്ചുകളില്‍ 600 പേര്‍ക്ക് യാത്ര ചെയ്യാനാകും. വെജിറ്റേറിയന്‍ ഭക്ഷണമാണ് യാത്രക്കാര്‍ക്ക് നല്‍കുക. ഇതിനായി ഒരു പാന്‍ട്രി കാറും ട്രെയിനില്‍ ഉണ്ടാകും. ഇതിനുപുറമേ യാത്രക്കാര്‍ക്കായി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡുകളുടെ സേവനവും സിസിടിവി ക്യാമറകളും ട്രെയിനില്‍ ഉണ്ടാകുമെന്ന് ഐആര്‍സിടിസി വ്യക്തമാക്കി.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ഭക്ഷണവും താമസവും ഉള്‍പ്പെടെ 62,370 രൂപയാണ് 18 ദിവസത്തെ യാത്രയ്ക്കായി ഐആര്‍സിടിസി ഈടാക്കുക. ഐആര്‍സിടിസി വെബ്സൈറ്റ് വഴി സീറ്റ് ഉറപ്പാക്കാം. ആദ്യം ബുക്ക് ചെയ്യുന്ന 100 യാത്രക്കാര്‍ക്ക് 10 ശതമാനം ഇളവ് ഐആര്‍സിടിസി വാഗ്ദാനം ചെയ്യുന്നുണ്ട്.