ഭീമ കൊറഗാവ് കലാപക്കേസില്‍ പ്രതികൾക്ക് ജാമ്യമില്ല

കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ഹൈക്കോടതി തള്ളി

ഭീമ കൊറഗാവ് കലാപക്കേസില്‍ പ്രതികൾക്ക് ജാമ്യമില്ല

മുംബൈ: ഭീമ കൊറഗാവ് കലാപക്കേസില്‍ തെലുങ്ക് കവി പി വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല. വരവരറാവു, ആക്‌റ്റിവിസ്‌റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കാണ് മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ഹൈക്കോടതി തള്ളി. കൊറെഗാവ് യുദ്ധവാര്‍ഷികവുമായി ബന്ധപ്പെട്ട് 2018 ജനുവരി ഒന്നിനുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ജാമ്യം നിഷേധിച്ചുക്കൊണ്ടുള്ള മുന്‍ ഉത്തരവില്‍ വസ്‌തുതാപരമായ പിശകുകള്‍ ഉണ്ടെന്നായിരുന്നു പി വരവരറാവു, അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ വാദം. എന്നാല്‍ ഇത് കോടതി അഗീകരിച്ചില്ല. കഴിഞ്ഞ ഡിസംബറില്‍ ആക്‌റ്റിവിസ്‌റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, മറ്റ് എട്ട് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചിരുന്നു. യുഎപിഎ ചുമത്തി അറസ്‍റ്റിലായ സുധാ ഭരദ്വാജ് മൂന്നു വര്‍ഷത്തിന് ശേഷമാണ് ജയില്‍ മോചിതയായത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam