ഇന്ന് മലയാളി പിള്ളേരുടെ ആറാട്ട്

സഞ്ജുവും ബേസിൽ തമ്പിയും നേർക്കുനേർ സൂര്യകുമാറും ഇഷൻ കിഷനും കളിക്കും

ഇന്ന് മലയാളി പിള്ളേരുടെ ആറാട്ട്

ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് പോരാട്ടത്തിന്റെ ആവേശം മലയാളികളിലേക്ക് നേരിട്ടെത്തും. കാരണം ഇരുപക്ഷത്തും മലയാളി പിള്ളേരാണ്. മുംബൈ നിരയിൽ ബേസിൽ തമ്പിയും രാജസ്ഥാൻ നിരയിൽ സഞ്ജു സാംസണും കളിക്കുന്നുണ്ട്. ഇത് സൂചിപ്പിച്ച് മുംബെെ ഇന്ത്യൻസിന്റെ ട്വീറ്റ് ഏറെ വെെറലായിരുന്നു. കേരളത്തിലെ പിള്ളേർ ആറാടുകയാണ് എന്നാണ് മുംബൈ ഇന്ത്യൻസ് ട്വീറ്റ് ചെയ്തത്. ആദ്യ മത്സരങ്ങളിൽ ഇരു താരങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസികൾക്കായി മികവാർന്ന പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. 

സൂര്യകുമാറും ഇഷൻ കിഷനും കളിക്കും
രാജസ്ഥാൻ റോയൽസിനെ നേരിടാൻ മുംബൈ ഇന്ന് ഇറങ്ങുമ്പോൾ അവർക്ക് ഒപ്പം സൂര്യകുമാർ യാദവും ഇഷൻ കിഷനും ഉണ്ടാകുമെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. പരിക്ക് കാരണം സൂര്യകുമാറിന് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം നഷ്ടമായിരുന്നു. ഇഷൻ കിഷന് ആദ്യ മത്സരത്തിനിടയിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുവരും നാളെയുണ്ടാകും എന്ന് മുംബൈ ഇന്ത്യൻസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് സഹീർ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ മത്സരത്തിൽ ഇഷാൻ കിഷൻ 81 റൺസ് എടുത്തിരുന്നു. എങ്കിലും ബാറ്റിംഗിനിടെയേറ്റ പരിക്ക് താരത്തെ അലട്ടിയിരുന്നു. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഫിറ്റ്നെസ് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും സഹീർ ഖാൻ പറഞ്ഞു.