ഡല്‍ഹിയില്‍ വന്‍ സ്വര്‍ണവേട്ട; 61.5 കിലോ സ്വര്‍ണം പിടികൂടി

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 32.5 കോടി വിലമതിക്കുന്ന 61.5 കിലോ സ്വര്‍ണം പിടികൂടി. 'ഗോള്‍ഡന്‍ ടാപ്പ്' എന്ന പേരില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.ഇറക്കുമതി ചെയ്ത ട്രയാംഗിള്‍ വാല്‍വുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. റവന്യൂ ഇന്റലിജന്‍സ് എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം ചൈനയിലെ ഗ്വാങ്ഷൗവില്‍ നിന്ന് ജപ്പാന് എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3