ഷാഹിദ് കപൂർ ചിത്രം ജേഴ്‌സിയുടെ റിലീസിന് സ്റ്റേ ഇല്ല.

2019ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം.

ഷാഹിദ് കപൂർ ചിത്രം ജേഴ്‌സിയുടെ റിലീസിന് സ്റ്റേ ഇല്ല.

ഷാഹിദ് കപൂര്‍ നായകനായ ജേഴ്‌സിയുടെ റിലീസ് സ്റ്റേ ചെയ്യില്ല. ബോംബെ ഹൈക്കോടതിയാണ് കേസിൽ തീരുമാനമെടുത്തത്. സ്‌പോര്‍ട്‌സ് ഡ്രാമയായ ഈ ചിത്രം റിലീസിന് മുൻപേ കോപ്പിയടി ആരോപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഏപ്രില്‍ 14-ല്‍ നിന്ന് ഏപ്രില്‍ 22-ലേക്ക് മാറ്റി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ഈ ചിത്രം നാനിയെ നായകനാക്കി 2019ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ക്രിക്കറ്റ് താരത്തിന്റെ തിരിച്ചുവരവിന്റെ കഥയാണ് ഇത് പറയുന്നത്. 2007-ല്‍ എഴുതിയ തിരക്കഥയില്‍ നിന്ന് ചിത്രത്തിന്റെ കഥാ സന്ദര്‍ഭവും ആശയവും കോപ്പിയടിച്ചതാണെന്ന് രൂപേഷ് ജയ്‌സ്വാള്‍ എന്ന എഴുത്തുകാരന്‍ ആരോപിച്ചിരുന്നു. മൃണാള്‍ താക്കൂര്‍, പങ്കജ് കപൂര്‍ എന്നിവരും ജേഴ്‌സിയിലുണ്ട്. ഗീത ആര്‍ട്സ്, ദില്‍ രാജു പ്രൊഡക്ഷന്‍, സിത്താര എന്റര്‍ടൈന്‍മെന്റ്സ്, ബ്രാറ്റ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam