തെലങ്കാനയിൽ കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് നാല് മരണം
തകർന്ന കെട്ടിടത്തിന് 40 വർഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു

തെലങ്കാനയിലെ യാദഗിരിഗുട്ടയിൽ ബാൽക്കണി തകർന്ന് നാല് പേർ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കട നടത്തിയിരുന്ന യാദഗിരിഗുട്ട സ്വദേശിയും സുഹൃത്തുകളുമാണ് മരിച്ചത്. തകർന്ന കെട്ടിടത്തിന് 40 വർഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
സംഭവത്തിൽ കടയുടമ ദശരഥൻ (70), സുഹൃത്തുക്കളായ സുഞ്ചു ശ്രീനിവാസ് (38), ശ്രീനാഥ് (38), സുങ്കി ഉപേന്ദർ (39) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ഭുവനഗിരി സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam