പി ചിദംബരത്തിന്റെ വീട് ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്

പി ചിദംബരത്തിന്റെ വീട് ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട് ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്.ഡല്‍ഹി, മുംബൈ, ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് പ്രാഥമിക വിവരം. കാര്‍ത്തികിന്റെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്ബത്തിക ഇടപാടുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് സിബിഐ അന്വേഷണം നടക്കുന്നത്. ഏഴ് സ്ഥലങ്ങളിലും ഒരേസമയത്താണ് പരിശോധന നടക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam