പാലക്കാട് ശ്രീനിവാസന്‍ വധത്തില്‍ അക്രമിസംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

പാലക്കാട് ബി ജെ പി ഓഫീസിനു മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്

പാലക്കാട് ശ്രീനിവാസന്‍ വധത്തില്‍ അക്രമിസംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

പാലക്കാട് ശ്രീനിവാസന്‍ വധത്തില്‍ അക്രമിസംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
പാലക്കാട് ബി ജെ പി ഓഫീസിനു മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. അക്രമത്തിനായി മൂന്ന് ബൈക്കുകള്‍ക്ക് പുറമെ കാറും ഉപയോഗിച്ചുവെന്ന് കണ്ടെത്തി. ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങള്‍ കരുതിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ ശ്രീനിവാസന്‍ കൊലപാതകത്തില്‍ പ്രതികളില്‍ ഒരാള്‍ ഉപയോഗിച്ച വാഹനവും കണ്ടെത്തിയിരുന്നു. വെളുത്ത നിറത്തിലുള്ള സ്‌കൂട്ടറാണ് കണ്ടെത്തിയത്. മണ്ണൂര്‍ മുളയംകുഴിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പുറകില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുന്‍പ് തന്നെ മേലാമുറിയില്‍ സഹായികളായി ചിലര്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. കേസില്‍ 16 പേര്‍ പ്രതികളാകുമെന്ന് ഇപ്പോള്‍ കരുതുന്നു. ഗൂഢാലോചനയില്‍ കൂടുതല്‍ പേരുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പുറകില്‍ ഇരുന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി(ADGP) അറിയിച്ചിരുന്നു.