ജോ ജോസഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് തൃക്കാകരയിലെത്തും; കെവി തോമസും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

ജോ ജോസഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് തൃക്കാകരയിലെത്തും; കെവി തോമസും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍്റെ പ്രചാരണത്തിന് ആവേശം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃക്കാക്കരയിലെത്തും.വൈകുന്നേരം പാലാരിവട്ടത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഇതോടെ കെ വി തോമസ് ആദ്യമായി എത്തുന്ന ഇടതുമുന്നണിയുടെ പ്രചാരണ വേദിയായി തൃക്കാകര മാറും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി തൃക്കാക്കരയില്‍ എത്തുന്നതോടെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകും. ഇടതുമുന്നണിയുടെ വികസന നിലപാടുകളെ പിന്തുണച്ച്‌ സംസാരിച്ച കെ വി തോമസ് ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്ന് വ്യക്തമാക്കിയതോടെ വന്‍ പ്രാധാന്യമാണ് പരിപാടിക്ക് കൈ വന്നിട്ടുള്ളത്.
എല്‍ഡിഎഫ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസ്‌ ഉദ്‌ഘാടനവും ഇതോടനുബന്ധിച്ച്‌ നടക്കും. എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ്‌ കെ മാണി എംപി, രാമചന്ദ്രന്‍ കടന്നപ്പിള്ളി, എ പി അബ്‌ദുള്‍ വഹാബ്‌ തുടങ്ങിയ എല്‍ഡിഎഫ്‌ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam