സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സ് കഴിഞ്ഞവര്‍ വേണ്ടെന്ന് സിപിഐ

നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം.സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി. എക്സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
തിരുവനന്തപുരം കാരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാര്‍ക്കു നേരെയൂണ്ടായ പൊലീസ് നടപടിക്കെതിരെ സിപിഐ എക്സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ന്നു. പൊലീസ് നടപടി സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുവേണം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവേണ്ടതെന്ന് അംഗങ്ങള്‍ പറഞ്ഞു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam