ഏതു നിമിഷവും ഫാഷിസ്റ്റ് ആയി മാറാവുന്നതാണ് കേന്ദ്രത്തിലെ ഭരണമെന്ന് സിപിഎം പിബി അംഗം എം.എ.ബേബി

ഹിന്ദു രാജ്യത്തെ അനുകൂലിക്കുന്ന രാഹുലിന്റെ നിലപാട് വിഡ്ഢിത്തമെന്നും എം.എ.ബേബി പറഞ്ഞു.

ഏതു നിമിഷവും ഫാഷിസ്റ്റ് ആയി മാറാവുന്നതാണ് കേന്ദ്രത്തിലെ ഭരണമെന്ന് സിപിഎം പിബി അംഗം എം.എ.ബേബി

കണ്ണൂർ ∙ ഏതു നിമിഷവും ഫാഷിസ്റ്റ് ആയി മാറാവുന്നതാണ് കേന്ദ്രത്തിലെ ഭരണമെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. ഹിന്ദു രാജ്യത്തെ അനുകൂലിക്കുന്ന രാഹുലിന്റെ നിലപാട് വിഡ്ഢിത്തമെന്നും എം.എ.ബേബി പറഞ്ഞു.

‘‘. യഥാർഥ ഫാഷിസമാണ് ഇന്ന് ഇന്ത്യയിലെങ്കിൽ ഇത്തരത്തിൽ എനിക്കു സംസാരിക്കാനോ അത് നിങ്ങൾക്കു റെക്കോർഡ് ചെയ്യാനോ അത് നിങ്ങളുടെ ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്യാനോ സാധിക്കില്ല. അതാണ് ഇത് സംബന്ധിച്ച് മനസ്സിലാക്കേണ്ട കാര്യം. അങ്ങനെ ഞാൻ പറഞ്ഞെങ്കിലും ഉടനെ ഞാൻ കൂട്ടിച്ചേർക്കും ഏതു നിമിഷവും ഒരു ഫാഷിസ്റ്റ് ഭരണസംവിധാനമായി മാറാൻ സാധിക്കുന്ന നിലയിൽ അതിന്റെ വക്കിലെത്തിനിൽക്കുകയാണ് നരേന്ദ്ര മോദി ഭരണം.’’ – ബേബി പറഞ്ഞു.

ബിജെപി സർക്കാരിനെതിരെ ദേശീയതലത്തിൽ രൂപപ്പെടുന്ന കൂട്ടായ്മകളിൽ എവിടെ നിൽക്കണമെന്നതിൽ ഉത്തരം പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും എം.എ.ബേബി വിശദീകരിച്ചു. ‘‘ഇന്നിപ്പോൾ ഫാഷിഷ്റ്റ്–ആർഎസ്എസ് നിയന്ത്രിക്കുന്ന മോദി സർക്കാരിനെ നിഷ്കാസനം ചെയ്യാനുള്ള പോരാട്ടം പലതലങ്ങളിൽ നടത്തണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.

ഇക്കാര്യത്തിൽ പ്രത്യയശാസ്ത്രപരമായ എന്തെങ്കിലും നിലപാട് കോൺഗ്രസിനുണ്ടോ എന്നതറിയില്ല. ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയഭാവിക്ക് ഏറ്റവും നല്ല ഗാരന്റി രാഹുൽ ഗാന്ധി കോൺഗ്രസ് നേതാവായി തുടരുകയെന്നതാണ് എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. ഇത് തിരുത്തേണ്ടത് കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ചുമതലയാണ്.’’ എം.എ.ബേബി പറഞ്ഞു.