പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം

പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ പരിഷ്ക്കാരങ്ങളോടെയാണ്പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയിട്ടുള്ളത്. പുതിയ മദ്യനയം നിലവിൽ വരുന്നതോടെ ഐടി പാർക്കുകളിൽ ബാറുകളും പബ്ബുകളും ആരംഭിക്കും. എല്ലാ മാസവും ഒന്നാം തിയതി ഡ്രൈഡേ തുടരും. കൂടുതൽ വിദേശമദ്യശാലകൾക്അനുമതി നൽകും.രണ്ട് മദ്യശാലകൾ തമ്മിലുള്ള ദൂരം കുറയ്ക്കാനും തീരുമാനമായി. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള മികച്ച ഐടി സ്ഥാപനക്കൾക്കാകും
പബ്ബിന് ലൈസൻസ് ലഭിക്കുക. ഐടി കമ്പനികൾക്ക് നിശ്ചിത വാർഷിക വിറ്റുവരവ്' വേണമെന്ന് നിബന്ധനയുണ്ട്. പബ്ബുകൾ ഐടി പാർക്കിനകത്തായിരിക്കും. പുറത്ത് നിന്നള്ളവർക്ക്പ്രവേശനം ഉണ്ടാവില്ല.
പബ്ബ് നടത്തിപ്പിന് ഐടി കമ്പനികൾക്ക് ഉപകരാർ നൽകാനും മദ്യനയത്തിൽ വ്യവസ്ഥയുണ്ട്.