കാംബല്‍ വില്‍സണ്‍ എയര്‍ ഇന്ത്യ തലപ്പത്തേക്ക്

സിംഗപ്പൂരിലെ സ്കൂട്ട് എന്ന ലോ-കോസ്റ്റ് എയര്‍ലൈനിന്‍റെ മുന്‍ സിഇഒ ആണ് കാംബല്‍ വില്‍സണ്‍

കാംബല്‍ വില്‍സണ്‍ എയര്‍ ഇന്ത്യ തലപ്പത്തേക്ക്

സിംഗപ്പൂരിലെ സ്കൂട്ട് എന്ന ലോ-കോസ്റ്റ് എയര്‍ലൈനിന്‍റെ മുന്‍ സിഇഒ ആയിരുന്ന കാംബല്‍ വില്‍സണെ എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചതായി ടാറ്റ സണ്‍സ് വ്യാഴാഴ്ച അറിയിച്ചു. വില്‍സണ്‍ മുൻപ് സിംഗപ്പൂരിലെ ചെലവ് കുറഞ്ഞ എയര്‍ലൈനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ സ്കൂട്ടിന്‍റെ സിഇഒ ആയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

"എയര്‍ ഇന്ത്യയിലേക്ക് കാംബലിനെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അദ്ദേഹം പ്രധാന ആഗോള വിപണികളില്‍ ഒന്നിലധികം പ്രവര്‍ത്തനങ്ങളില്‍ മികവ് കാണിച്ചിട്ടുള്ള ഒരു വ്യവസായ വിദഗ്ധനാണ്. കൂടാതെ, ഏഷ്യയില്‍ ഒരു എയര്‍ലൈന്‍ ബ്രാന്‍ഡ് നിര്‍മിച്ചതിന്‍റെ അധിക അനുഭവം എയര്‍ ഇന്ത്യയ്ക്കു പ്രയോജനപ്പെടും- എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

വിശിഷ്ടമായ എയര്‍ ഇന്ത്യയെ നയിക്കാനും ആദരിക്കപ്പെടുന്ന ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമാകാനും തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണ്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായി മാറാനുള്ള ആവേശകരമായ യാത്രയുടെ കൊടുമുടിയിലാണ് എയര്‍ ഇന്ത്യ. ഇന്ത്യന്‍ ഊഷ്മളതയും ആതിഥ്യ മര്യാദയും പ്രതിഫലിപ്പിക്കുന്ന വേറിട്ട അനുഭവമായിരിക്കും എ‍യര്‍ ഇന്ത്യ സമ്മാനിക്കുക- വില്‍സണ്‍ പറഞ്ഞു.