ഡെമോക്രാറ്റുകളെ പിന്തുണക്കില്ല; വോട്ട് റിപബ്ലിക്കന്‍ പാർട്ടിക്കെന്ന് എലോൺ മസ്ക്

ശതകോടിശ്വരന്‍മാര്‍ക്ക് അധിക നികുതി ചുമത്താനുള്ള ഡെമോക്രാറ്റുകളുടെ തീരുമാനത്തിൽ പ്രധിഷേധിച്ചാണ് മസ്കിന്റെ ഈ പ്രഖ്യാപനം

ഡെമോക്രാറ്റുകളെ പിന്തുണക്കില്ല; വോട്ട് റിപബ്ലിക്കന്‍ പാർട്ടിക്കെന്ന് എലോൺ മസ്ക്

യു.എസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഇനി പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്. ഇനി റിപബ്ലിക്കന്‍ പാര്‍ട്ടിക്കായിരിക്കും വോട്ട് നല്‍കുക. മുൻപ് താന്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് നല്‍കാനുള്ള കാരണം അവരുടെ കരുണയോടെയുള്ള ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഡെമോക്രാറ്റുകള്‍ ഇപ്പോള്‍ വിഭജനത്തിന്റേയും വെറുപ്പിന്റേയും പാര്‍ട്ടിയായി മാറി. ഇനി അവരെ പിന്തുണക്കാനാവില്ല. ഇപ്പോള്‍ അവര്‍ എനിക്കെതിരെ മോശം പ്രചാരം ആരംഭിച്ചിരിക്കുകയാണെന്നും മസ്ക് ട്വീറ്റ് ചെയ്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ശതകോടിശ്വരന്‍മാര്‍ക്ക് അധിക നികുതി ചുമത്താനുള്ള ഡെമോക്രാറ്റുകളുടെ തീരുമാനത്തിന് മസ്ക് എതിരാണ്. ഇതിനൊപ്പം ഇലക്‌ട്രിക് കാറുകളുടെ നികുതി സംബന്ധിച്ചും യു.എസ് സര്‍ക്കാറും ഇലോണ്‍ മസ്കും തമ്മില്‍ തര്‍ക്കമുണ്ട്. ഇതാണ് ഡെമോക്രാറ്റുകള്‍ക്കെതിരെ തിരിയാന്‍ മസ്ക്കിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.