ജയ് ഭീമിൽ വണ്ണിയാര്‍ സമുദായത്തെ അപമാനിക്കുന്ന രംഗങ്ങള്‍; സൂര്യയ്‌ക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ട് കോടതി

സിനിമയുടെ പ്രെഡ്യൂസറും സൂര്യയുടെ ഭാര്യയുമായ ജ്യോതിക, സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ജയ് ഭീമിൽ വണ്ണിയാര്‍ സമുദായത്തെ അപമാനിക്കുന്ന രംഗങ്ങള്‍; സൂര്യയ്‌ക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ട് കോടതി

ജയ് ഭീം സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ തമിഴ്‌ നടന്‍ സൂര്യയ്‌ക്കെതിരെ കേസ് എടുക്കും. നടനെതിരെ കേസ് എടുക്കാന്‍ സെയ്ദാപേട്ട് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. രുദ്ര വണ്ണിയാര്‍ സേന നല്‍കിയ ഹര്‍ജിയിലാണ് കേസ് എടുക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. സൂര്യയ്‌ക്ക് പുറമേ സിനിമയുടെ പ്രെഡ്യൂസറും സൂര്യയുടെ ഭാര്യയുമായ ജ്യോതിക, സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കാന്‍ നിര്‍ദ്ദേശമുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

സിനിമയിലെ പല രംഗങ്ങളും വണ്ണിയാര്‍ സമുദായത്തെ അപമാനിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്നും, സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇതിന് പുറമേ അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയ് ഭീം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇരുളര്‍ വിഭാഗത്തിലെ ആളുകള്‍ പോലീസ് കസ്റ്റഡിയില്‍ അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയും, നിയമപോരാട്ടവുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം. ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ പ്രകാശ് രാജിന്റെ കഥാപാത്രം വണ്ണിയാര്‍ സമുദായത്തിലെ ഒരാളെ മര്‍ദ്ദിക്കുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.