നടിയെ ആക്രമിച്ച കേസ്; വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് എങ്ങനെയെന്ന്  കോടതി

നടിയെ ആക്രമിച്ച കേസ്;  വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് എങ്ങനെയെന്ന്  കോടതി

നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ
കേസിലെ രേഖകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്
ദിലീപിൻ്റെ സഹോദരി ഭർത്താവ് സുരാജ് സമർപ്പിച്ച
ഹർജി ഇടക്കാല ഉത്തരവിനായി ഹൈക്കോടതി
മാറ്റി. നടിയെ ആക്രമിച്ച കേസിൻ്റേയും പോലീസ് ഉദ്യോഗസ്ഥർക്കെതിരായ  വധഗൂഡാലോചന കേസിന്‍റെയും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് എങ്ങനെയെന്ന് 
കോടതി ആരാഞു. മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ടുള്ള
ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ജസ്റ്റീസ് സി.പി.മുഹമ്മദ്
നിയാസാണ് ഹർജി പരിഗണിച്ചത് .

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

 കേസുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ കോടതിക്കും മറ്റും കൈമാറിയിട്ടുണ്ടെന്നും ഈ വിവരങ്ങളാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

 രഹസ്യവിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നില്ല. പ്രതികള്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്ന വിവരങ്ങളും മാധ്യമങ്ങളില്‍ വരുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

 നടിയെ ആക്രമിച്ച കേസില്‍ സുരാജ് പ്രതിയല്ലന്നും വാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെടാന്‍ സുരാജിന് സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ ചുണ്ടിക്കാട്ടി.