രാജ്യദ്രോഹക്കുറ്റത്തിന്‍റെ നിയമസാധുത പരിശോധിക്കാമെന്ന് കേന്ദ്രം; സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

രാജ്യദ്രോഹക്കുറ്റത്തിന്‍റെ നിയമസാധുത പരിശോധിക്കാമെന്ന് കേന്ദ്രം; സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

രാജ്യദ്രോഹക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും.നിയമ വ്യവസ്ഥകള്‍ പുനഃപ്പരിശോധിക്കാമെന്ന് കേന്ദ്രം മറുപടി നല്‍കിയ സാഹചര്യത്തില്‍ കേസ് വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ആദ്യം നിയമം പുനപ്പരിശോധിക്കേണ്ടെന്ന നിലപാടെടുത്ത കേന്ദ്രം, കോടതിയില്‍ നിലപാട് മാറ്റിയിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള നിയമങ്ങള്‍ കേന്ദ്രം പരിശോധിക്കാന്‍ തീരുമാനിച്ചെന്നും ചര്‍ച്ചകള്‍ കഴിയുന്നത് വരെ ഹര്‍ജി പരിഗണിക്കരുതെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും മറുപടി പരിശോധിച്ച ശേഷമായിരിക്കും ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ തീരുമാനം എടുക്കുക.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam