ആന്ധാപ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം; ആറ് മരണം

ആന്ധാപ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം; ആറ് മരണം

ആന്ധാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പൊളളലേറ്റു. പോറസ് ലാബ്സ് ലിമിറ്റഡ് എന്ന കെമിക്കല്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. പശ്ചിമ ഗോദാവരി ജില്ലയിലെ അക്കിറെഡ്ഡിഗുഡെമിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ബുധനാഴ്ച രാത്രി വൈകിയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികാണ് അപകടത്തില്‍ പെട്ടത്. തൊഴിലാളികളില്‍ ഭൂരിഭാഗവും ബിഹാറില്‍ നിന്നുള്ളവരാണെന്നാണ് കരുതുന്നത്.
നൈട്രിക് ആസിഡ്, മോണോമീഥെെന്‍ എന്നിവയുടെ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് ഏലൂര്‍ എസ്പി രാഹുല്‍ ദേവ് ശര്‍മ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കും.