കാലിഫോർണിയയിൽ പള്ളിയിൽ വെടിവയ്‌പ്പ്; ഒരു മരണം , 5 പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ 18കാരൻ നടത്തിയ വെടിവെയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു

കാലിഫോർണിയയിൽ പള്ളിയിൽ വെടിവയ്‌പ്പ്; ഒരു മരണം , 5 പേർക്ക് പരിക്ക്

കാലിഫോർണിയ: പ്രസ് ബൈറ്റീരിയൻ പള്ളിയിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവത്തിനെ പിന്നാലെ ഒരാളെ പൊലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്.

രാവിലെ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഇടവകക്കാർ വിരുന്നിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. 40ഓളം പേരായിരുന്നു ഈ സമയത്ത് പളളിയിൽ ഉണ്ടായിരുന്നത്. വെടിയേറ്റ ആള്‍ തൽ ക്ഷണം മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലന്നാണ് റിപ്പോർട്ട്.

വെടിയുതിർത്തയാളെ ഇടവകാർ തന്നെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.സംഭവത്തിൽ അനേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ഗവർണർ ഗാവിൻ ന്യൂസോമിന്‍റെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു. ആരും ആരാധനാലയത്തിലേക്ക് പോകാൻ ഭയപ്പെടേണ്ടതില്ലന്നും ഗാവിൻ ന്യൂസോ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ 18കാരൻ നടത്തിയ വെടിവെയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ് ബൈറ്റീരിയൻ പള്ളിയിലും വെടിവയ്പ്പുണ്ടായത്.