കോഴിക്കോട് അതിഥി തൊഴിലാളികൾ തമ്മിൽ സംഘര്‍ഷം ; ഒരാള്‍ കുത്തേറ്റ് മരിച്ചു

വളയത്ത് ബുധനാഴ്‌ച രാത്രി പത്തരയോടെ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് മാലിക്കിന് കുത്തേറ്റത്

കോഴിക്കോട് അതിഥി തൊഴിലാളികൾ തമ്മിൽ സംഘര്‍ഷം ; ഒരാള്‍ കുത്തേറ്റ് മരിച്ചു

കോഴിക്കോട് : നാദാപുരത്തിനടുത്ത് വളയത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. വളയം കല്ലാച്ചി റോഡിലെ കുണ്ടം ചാലിൽ വാടക വീട്ടിൽ താമസിക്കുന്ന ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. അതിഥി തൊഴിലാളികൾ തമ്മിൽ സംഘര്‍ഷമുണ്ടാവുകയും ഇതിനിടെ മാലിക്കിന് കുത്തേല്‍ക്കുകയുമായിരുന്നു. ഇയാളെ നാദാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.